ജനതകളുടെ ഇടയിൽ നീതിമാന്മാർ
യിസ്രായേലിലെ യാദ് വാശെമിലുള്ള കൂട്ടക്കുരുതിയുടെ പ്രദർശാനാലയത്തിൽ യഹൂദന്മാരുടെ കൂട്ടക്കുരുതിയിൽ അവരെ രക്ഷിപ്പാനുള്ള ശ്രമത്തിനിടയിൽ തങ്ങളുടെ ജീവനെ പ്രാണത്യാഗംചെയ്യേണ്ടതായിവന്ന സ്ത്രീകളെയും പുരുഷന്മാരെയും ആദരിയ്ക്കുവാനായുള്ള “ജനതകളുടെ ഇടയിൽ നീതിമാന്മാർ” എന്ന ഉദ്യാനത്തിൽ ഞാനും എന്റെ ഭർത്താവും പോയി. സ്മാരകത്തിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നപ്പോൾ, നെതർലാൻഡിൽനിന്നും വന്ന ഒരു കൂട്ടരെ സന്ധിച്ചു. ഒരു സ്ത്രീ വന്നിരിയ്ക്കുന്നത് തന്റെ മുത്തച്ഛന്മാരുടെ പേരുകൾ വലിയ ലോഹഫലകത്തിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് കാണാനായിരുന്നു. ആകാംക്ഷാപൂർവം, അവരുടെ കുടുംബചരിത്രത്തെക്കുറിച്ച് ഞങ്ങൾ ചോദിച്ചു.
ഒരു പ്രതിരോധ ശൃംഖലയിൽ അംഗങ്ങളാണവർ, സ്ത്രീയുടെ മുത്തച്ഛന്മാരായ റവ. പിയെറ്ററും അഡ്രിയാന മുള്ളെറും രണ്ടുവയസ്സുള്ള കുട്ടി (1943–1945) യെ എടുത്തു തങ്ങളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയവനാക്കി.
കഥയാൽ പ്രേരിതരായി, ഞങ്ങൾ ചോദിച്ചു, “ആ കുട്ടി അതിജീവിച്ചുവോ? എന്ന്” ആ കൂട്ടത്തിലുള്ള ഒരു മാന്യനായ വൃദ്ധൻ മുമ്പോട്ടുവന്നിട്ട്, “ഞാനാകുന്നു ആ ആൺകുട്ടി!” എന്ന് പ്രസ്താവിച്ചു.
അനേകർ യഹൂദന്മാർക്കുവേണ്ടി ധൈര്യസമേധം നിലകൊള്ളുന്നത് എന്നെ എസ്ഥേർ രാജ്ഞിയെ ഓർമ്മിപ്പിച്ചു. രാജ്ഞി ഒരുപക്ഷെ ചിന്തിച്ചിരിയ്ക്കാം തനിയ്ക്ക് അഹശ്വേരോശ് രാജാവിന്റെ യഹൂദന്മാരെ ഉന്മൂലനം ചെയ്യുവാനുള്ള ഏകദേശം ക്രി.മു. 350-ലെ കല്പനയിൽനിന്നു രക്ഷപെടാമെന്ന്, എന്തുകൊണ്ടെന്നാൽ താൻ ഏതു
ഗോത്രക്കാരിയാണെന്നുള്ളത് അവർ മറച്ചുവച്ചിരുന്നു. എന്തുതന്നെയായിരുന്നാലും അവൾ പ്രവൃത്തിക്കാൻ ഉറച്ചു – തന്റെ ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും – തന്റെ വല്യപ്പന്റെ മകൻ തന്നോട് യാചനാ സ്വരത്തിൽ, തന്റെ പൈതൃകത്തെക്കുറിച്ച് മൌനം പാലിക്കരുത്, എന്തുകൊണ്ടെന്നാൽ “ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടാകുന്നു” നീ ഈ പദവിയ്ക്ക് വന്നിരിക്കുന്നത് (എസ്ഥേർ 4:14).
നാം ഒരിയ്ക്കലും ഇത്തരത്തിലുള്ള നാടകീയമായ തീരുമാനങ്ങളെടുക്കാൻ ആരും നമ്മോട് ആവശ്യപ്പെടാറില്ല. എന്തുതന്നെയായിരുന്നാലും നാമും അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതായി വരികയോ നിശ്ശബ്ദമായിരിയ്ക്കുകയോ ചെയ്യേണ്ടതായ - ബുദ്ധിമുട്ടിലായവരെ സഹായിക്കുയോ മാറിനിൽക്കുന്നതോ ആയ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടതായി വരും. ദൈവം നമുക്ക് അതിനായി ധൈര്യം നല്കട്ടെ.
ശൈത്യകാല മഞ്ഞ്
ശൈത്യകാലത്ത്, പുലര്‍കാല മഞ്ഞിന്‍റെ ശാന്തതയും നിശബ്ദതയും കൊണ്ടു പുതപ്പിക്കപ്പെട്ട ലോകത്തിന്‍റെ സുന്ദരമായ വിസ്മയത്തിലേക്കു ഞാന്‍ പലപ്പോഴും ഉണര്‍ന്നെഴുന്നേല്ക്കാറുണ്ട്. തന്‍റെ സാന്നിധ്യമറിയിച്ചുകൊണ്ട് രാത്രിയില്‍ വീശുന്ന വസന്തകാല കൊടുങ്കാറ്റിന്‍റെ ഉച്ചത്തിലുള്ള കടന്നുവരവില്‍ നിന്നും വ്യത്യസ്തമായി മഞ്ഞു വരുന്നത് ശാന്തമായിട്ടാണ്. "ശൈത്യകാല മഞ്ഞു പാട്ടില്‍" ഓഡ്രി അസ്സാദ്, യേശുവിനു ലോകത്തിലേക്ക് കൊടുങ്കാറ്റിനെപ്പോലെ ശക്തിയോടെ കടന്നുവരാമായിരുന്നു, മറിച്ച് രാത്രിയില്‍ എന്‍റെ ജനാലയ്ക്കു പുറത്ത് മൃദുവായി ശൈത്യ മഞ്ഞ് പൊഴിയുന്നതുപോലെ ശാന്തമായും പതുക്കെയും അവന്‍ വന്നു എന്നു പാടുന്നു.
യേശുവിന്‍റെ വരവ് അനേകരെ അത്ഭുതപ്പെടുത്തി. ഒരു കൊട്ടാരത്തില്‍ ജനിക്കുന്നതിനു പകരം, ഒരു സാധ്യതയുമില്ലാത്തയിടത്ത്, ബേത്ത്ലഹേമിനു പുറത്തുള്ള ഒരു എളിയ കുടിലില്‍. ലഭ്യമായ ഏക കിടക്കയില്‍ - പുല്‍ത്തൊട്ടി - അവന്‍ കിടന്നു (ലൂക്കൊസ് 2:7). രാജകുടുംബാംഗങ്ങളുടെയും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെയും പരിചരണത്തിനു പകരം താണവര്‍ഗ്ഗമായ ആട്ടിയന്മാരുടെ സ്വാഗതം അവന്‍ ഏറ്റുവാങ്ങി (വാ. 15-16). സമ്പത്തിനു പകരം, അവനെ ദൈവാലയത്തില്‍ കൊണ്ടു ചെന്നപ്പോള്‍ യേശുവിന്‍റെ മാതാപിതാക്കള്‍ക്ക് വിലകുറഞ്ഞ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെ യാഗം കഴിക്കാനേ കഴിവുണ്ടായിരുന്നുള്ളു (വാ. 24).
യേശു ലോകത്തിലേക്കു പ്രവേശിച്ച ആലോചിക്കാനാവാത്ത രീതി, യെശയ്യാ പ്രവാചകന്‍ പ്രവചിച്ചിരുന്നു; വരുവാന്‍ പോകുന്ന രക്ഷകന്‍, "'നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല" (യെശയ്യാവ് 42:2), "ചതഞ്ഞ ഓട ഒടിച്ചുകളയുകയോ പുകയുന്ന തിരി കെടുത്തിക്കളയുകയോ" ചെയ്യുന്ന തരത്തില്‍ അധികാരത്തോടെ അല്ല അവന്‍ വരുന്നത് (വാ. 3) എന്നും അവന്‍ പ്രവചിച്ചു. പകരം ദൈവത്തോടുള്ള സമാധാനത്തിന്‍റെ വാഗ്ദത്തവുമായി നമ്മെ തങ്കലേക്കു അടുപ്പിക്കുവാന്‍ തക്കവണ്ണം സൗമ്യനായിട്ടായിരിക്കും അവന്‍ വരിക-പുല്ത്തൊഴുത്തില്‍ പിറന്ന രക്ഷകന്‍റെ അപ്രതീക്ഷിത കഥയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ലഭ്യമാകുന്ന സമാധാനമാണത്.
സൗന്ദര്യത്തിന്റെ മൊസെയ്ക്കുകള്
യിസ്രായേലിലെ എയ്ന്‍ കാരെമിലെ ചര്‍ച്ച് ഓഫ് ദി വിസിറ്റേഷന്‍റെ മുറ്റത്തിരിക്കുമ്പോള്‍ ലൂക്കൊസ് 1:46-55 ലെ വാക്കുകള്‍ അനേക ഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന 67 മൊസെയ്ക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. "മഹിമപ്പെടുത്തുക" എന്നര്‍ത്ഥമുള്ള ലത്തീന്‍ പദത്തില്‍ നിന്നുള്ള മാഗ്നിഫിക്കാറ്റ് എന്ന് പരമ്പരാഗതമായി അറിയപ്പെടുന്ന ഈ വാക്കുകള്‍ താന്‍ മശിഹായുടെ മാതാവാകുമെന്ന ദൂതന്‍റെ പ്രഖ്യാപനത്തോടുള്ള മറിയയുടെ ആഹ്ലാദ
പൂര്‍വ്വമായ പ്രതികരണമാണിത്.
ഓരോ ഫലകവും മറിയയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. "എന്‍റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു; എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു. ... ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു" (വാ. 46-49). തന്നോടും യിസ്രായേല്‍ രാജ്യത്തോടുമുള്ള ദൈവത്തിന്‍റെ വിശ്വസ്തതയെ വിവരിച്ചുകൊണ്ടുള്ള മറിയയുടെ സ്തുതി ഗീതത്തെയാണ് പാട്ടിന്‍റെ തലക്കെട്ട് ചിത്രീകരിക്കുന്നത്.
ദൈവത്തിന്‍റെ കരുണയെ നന്ദിപൂര്‍വ്വം ഏറ്റുവാങ്ങിയവള്‍ എന്ന നിലയില്‍ മറിയ അവളുടെ രക്ഷയില്‍ സന്തോഷിക്കുന്നു (വാ. 47). ദൈവത്തിന്‍റെ കരുണ യിസ്രായേലിന്‍റെ തലമുറകള്‍ക്കും നീട്ടപ്പെട്ടിരിക്കുന്നു എന്നും അവള്‍ അംഗീകരിക്കുന്നു (വാ. 50). യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്‍റെ കരുതലിനെ തിരിഞ്ഞുനോക്കിക്കൊണ്ട്, തന്‍റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്‍റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മറിയ സ്തുതി കരേറ്റുന്നു (വാ. 51). അവളുടെ ദൈനംദിന ആവശ്യങ്ങളും അവന്‍റെ കൈയില്‍നിന്നുമാണ് വരുന്നത് എന്നു തിരിച്ചറിഞ്ഞുകൊണ്ട് അവള്‍ നന്ദി പറയുന്നു (വാ. 53).
നമുക്കുവേണ്ടി ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ ഓര്‍ക്കുന്നത് അവനു സ്തുതി കരേറ്റുന്നതിനുള്ള ഒരു മാര്‍ഗ്ഗവും നമ്മെ സന്തോഷത്തിലേക്കു നയിക്കുന്നതുമാണ് എന്ന് മറിയ നമുക്കു കാണിച്ചുതരുന്നു. ഈ ക്രിസ്തുമസ് അവസരത്തില്‍ കടന്നുപോയ വര്‍ഷത്തെ വിചിന്തനം ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ നന്മകളെ ഓര്‍ക്കുക. അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളുടെ സ്തുതി വചനങ്ങളിലൂടെ വിലയ സൗന്ദര്യത്തിന്‍റെ മൊസൈക്ക് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
ദൈവം ഇവിടെയുണ്ട്
ബി.സി. എട്ടാം ശതകത്തിന്റെ ഉത്തരാര്ദ്ധത്തില് (755-715) ജീവിച്ചിരുന്ന പഴയ നിയമ പ്രവാചകനായിരുന്ന ഹോശേയ, സമാനമായ വാക്കുകള് എബ്രായ ജാതിക്കെഴുതി. അവര് ദൈവത്തെ മറന്നുപോയതുകൊണ്ട് (ഹോശേയ 4:1) അവനെ അറിയാന് "ഉത്സാഹിക്കുക" (6:3) എന്ന് അവന് യിസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. ജനം ദൈവസാന്നിധ്യത്തെ മറന്ന് അവര് അവനില് നിന്ന് അകന്നുപോയി (വാ. 12). അധികം താമസിയാതെ ചിന്തകളില്
പോലും ദൈവത്തിനു സ്ഥാനമില്ലാതെയായി (സങ്കീര്ത്തനം 10:4 കാണുക).
ദൈവത്തെ അംഗീകരിക്കാനുള്ള ഹോശേയയുടെ ലളിതവും എന്നാല് ഉറപ്പുള്ളതുമായ ഉള്ക്കാഴ്ച നമ്മെ ഓര്മ്മിപ്പിക്കുന്നത്, അവന് നമ്മുടെ സമീപേയുണ്ട് എന്നു മാത്രമല്ല സന്തോഷത്തിലും പോരാട്ടങ്ങളിലും നമ്മുടെ ജീവിതങ്ങളില് പ്രവര്ത്തിച്ചുകൊണ്ടുമിരിക്കുന്നു എന്നാണ്.
ദൈവത്തെ അംഗീകരിക്കുക എന്നതിനര്ത്ഥം നമുക്ക് ജോലിയില് ഒരു പ്രൊമോഷന് ലഭിക്കുമ്പോള്, അതിനര്ത്ഥം സമയത്തും ബജറ്റില് ഒതുങ്ങിനിന്നും നമ്മുടെ ജോലി പൂര്ത്തിയാക്കാന് ഉള്ള ഉള്ക്കാഴ്ച ദൈവം നമുക്കു നല്കിയിരിക്കുന്നു എന്നാണ്. വീടിനുള്ള നമ്മുടെ അപേക്ഷ നിരസിക്കപ്പെടുമ്പോള്, ഈ സാഹചര്യത്തെ നമ്മുടെ നന്മയ്ക്കായി മാറ്റുന്നതിന് അവനില് ആശ്രയിക്കുന്നതിന് നമ്മെ സഹായിക്കാന് നാം ദൈവത്തെ അനുവദിക്കുകയാണ്.
നമ്മുടെ ഇഷ്ട കോളജില് പോകാന് നമുക്കു കഴിയാതെ വരുമ്പോള്, ദൈവം നമ്മോടുകൂടെയുണ്ടെന്നു നാം അംഗീകരിക്കുകയും നമ്മുടെ നിരാശയുടെ നടുവിലും അവന്റെ സാന്നിധ്യത്തില് നാം ആശ്വാസം പ്രാപിക്കുകയും ചെയ്യുന്നു. നാം ഭക്ഷണം ആസ്വദിക്കുമ്പോള്, ഭക്ഷണസാധനങ്ങള് നമുക്കു നല്കുകയും അതു പാകംചെയ്യാന് ഒരു അടുക്കള നല്കുകയും ചെയ്ത ദൈവിക കരുതലിനെ നാം അംഗീകരിക്കാന് ദൈവം നമ്മെ ഓര്മ്മിപ്പിക്കുകയാണ്.
നാം ദൈവത്തെ ഓര്ക്കുമ്പോള്, നമ്മുടെ ജീവിതത്തില്, വിജയത്തിലും ദുഃഖത്തിലും ചെറിയ കാര്യത്തിലും വലിയ കാര്യത്തിലും, ഉള്ള അവന്റെ സാന്നിധ്യത്തെ നാം ഓര്ക്കുകയാണ് ചെയ്യുന്നത്.
സ്പര്ശനത്തിന്റെ ശക്തി
ഇരുപതാം നൂറ്റാണ്ടിലെ, ഇന്ത്യയിലെ മുന്നണി മെഡിക്കൽ മിഷനറിയായിരുന്ന ഡോ. പോൾ ബ്രാന്ഡ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട അയിത്തം നേരിട്ടു കണ്ടു. ഒരു അവസരത്തിൽ ചികിത്സ സാധ്യമാണ് എന്ന ഉറപ്പ് നല്കികൊണ്ട് അദ്ദേഹം തന്റെ രോഗിയെ തൊട്ടു. ആ മനുഷ്യന്റെ മുഖത്ത് കണ്ണീര്ചാലുകള് ഒഴുകി. ആ കണ്ണുനീർ എന്തുകൊണ്ട് എന്ന് വിശദീകരിച്ചുകൊണ്ട് ഒരു അറ്റന്ഡന്റ് ഡോ. ബ്രാന്ഡിനോട് പറഞ്ഞു, “താങ്കൾ അയാളെ തൊട്ടു. അത് ആരും വര്ഷങ്ങളായി ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ്. അത് ആനന്ദക്കണ്ണീരാണ്.”
തന്റെ ശുശ്രൂഷയുടെ ആരംഭത്തില് ഒരു മനുഷ്യൻ യേശുവിനെ സമീപിച്ചു. എല്ലാത്തരത്തിലുള്ള പകരുന്ന ചര്മ്മരോഗങ്ങളുടെയും പുരാതന മേലെഴുത്തായ കുഷ്ഠ രോഗം ബാധിച്ചവനായിരുന്നു അയാൾ. പഴയനിയമം നിഷ്ക്കര്ഷിച്ചിരുന്ന പ്രകാരം രോഗം നിമിത്തം അയാള്ക്ക് തന്റെ സമൂഹത്തിന് പുറത്ത് ജീവിക്കേണ്ടി വന്നു. രോഗിയായ മനുഷ്യന് അബദ്ധവശാല് ആരോഗ്യമുള്ളവരുടെ സമീപം ചെന്ന് പെട്ടാൽ “അശുദ്ധൻ! അശുദ്ധൻ!” എന്ന് അയാൾ വിളിച്ചു പറയേണമായിരുന്നു. അങ്ങനെ അവര്ക്ക് അവനെ ഒഴിവാക്കാൻ കഴിയും (ലേവ്യാപുസ്തകം 13:45-46). തൽഫലമായി മനുഷ്യസ്പര്ശമില്ലാതെ ആ മനുഷ്യൻ വർഷങ്ങൾ പിന്നിട്ടിരിക്കാം.
യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു. ഒരു വാക്കുകൊണ്ടു ആളുകളെ സൗഖ്യമാക്കുവാനുള്ള ശക്തിയും അധികാരവും യേശുവിനുണ്ടായിരുന്നു (മര്ക്കൊസ് 2:11-12). പക്ഷേ ശാരീരിക രോഗത്താൽ ഒറ്റപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യപ്പെട്ട ആ മനുഷ്യനെ യേശു സ്പര്ശിച്ചപ്പോൾ, അവന്റെ സ്പര്ശനം താന് ഒറ്റയ്ക്കല്ലെന്നും മറിച്ച് അംഗീകരിക്കപ്പെട്ടു എന്നും ആ മനുഷ്യനു ബോധ്യപ്പെട്ടു.
ദൈവം നമുക്ക് അവസരങ്ങൾ നൽകുമ്പോൾ അന്തസ്സും മൂല്യവും കൈമാറുന്ന ഒരു മൃദു സ്പര്ശനത്തിലൂടെ നമുക്ക് കൃപ പകരുകയും സ്നേഹം കാട്ടുകയും ചെയ്യാം. മനുഷ്യ സ്പര്ശനത്തിന്റെ ലളിതമായ സൗഖ്യമാക്കുന്ന ശക്തി, വേദനിക്കുന്ന മനുഷ്യരെ നമ്മുടെ ശ്രദ്ധയും കരുതലും ഓര്മ്മിപ്പിക്കാന് ഉതകുന്നു.